SignIn
Kerala Kaumudi Online
Monday, 19 October 2026 12.19 PM IST

വീണ്ടും കുതിച്ചുകയറി സ്വർണം; വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്നത് വലിയ മാറ്റം

READ ENGLISH VERSION
gold-
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം വീണ്ടും സ്വ‌ർണവില തിരിച്ചുകയറുന്നു. തുടർച്ചയായ രണ്ടാം പ്രവൃത്തിദിനമാണ് സ്വർണവില ഉയരുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 35 രൂപ ഉയർന്ന് 13,570 രൂപയായി. പവന് 280 രൂപ വർദ്ധിച്ച് 1,08,560 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഇടിഞ്ഞതും യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തില്ലെന്ന വിലയിരുത്തലുമാണ് സ്വർണത്തിന് തിരിച്ചുകയറാൻ വഴിയൊരുക്കുന്നത്.

ഔൺസിന് 4156 ഡോളറായിരുന്ന രാജ്യാന്തരവില 4180 ഡോളറിലേക്ക് ഉയർന്നു. എണ്ണവില കുറയുന്നത് പണപ്പെരുപ്പം കുറയാനും സഹായിക്കുമെന്ന വിലയിരുത്തലാണ് സ്വർണവില ഉയരാൻ മറ്റൊരു കാരണം. പണപ്പെരുപ്പം താഴ്ന്നാൽ ഡോളറും ബോണ്ട് യീൽഡും ഉയരാനുള്ള സാദ്ധ്യത മങ്ങും. ഇത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുകയും വില ഉയർത്തുകയും ചെയ്യും.

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക മാന്ദ്യവും പ്രതിസന്ധികളും സ്വർണത്തെ ഒരു മികച്ച സുരക്ഷിത നിക്ഷേപ മാർഗമാക്കി മാറ്റുന്നു. ഇത് വരും ദിവസങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഫ്രാൻസിൽ ആരംഭിച്ച കലാപം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പടരുന്നത് ആഗോളസ്വർണ ഡിമാഡിനെ സ്വാധീനിച്ചേക്കും.

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 240 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,​400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

English Summary

Gold prices in Kerala rose for the second consecutive working day, with the price increasing by ₹35 per gram to ₹13,570 and by ₹280 per sovereign to ₹1,08,560. International gold prices climbed from $4,156 to $4,180 per ounce. The decline in crude oil prices and expectations that the US Federal Reserve may not raise interest rates are cited as factors supporting the recovery.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD RATE KERALA, GOLD PRICE INCREASE, KERALA GOLD RATE 2026, GOLD PRICE FORECAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360