SignIn
Kerala Kaumudi Online
Saturday, 10 October 2026 11.20 AM IST

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച് 13,880 രൂപായി. പവന് 520 രൂപ കൂടി 1,11,040 രൂപയായി. ഇന്നലെ ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ചിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ നേരിയ ഇടിവും അമേരിക്കൻ ബോണ്ട് യീൽഡുകളിൽ ഉണ്ടായ വ്യതിയാനങ്ങളുമാണ് ഇന്ന് സ്വർണവില ഉയരാൻ കാരണം.

വെള്ളി വില

സംസ്ഥാനത്ത് വെള്ളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് 240 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,​400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

English Summary

Gold prices in Kerala increased again today, with 22-carat gold rising by ₹65 per gram to ₹13,880 and by ₹520 per sovereign to ₹1,11,040. This marks the highest gold price recorded in Kerala this month. The increase follows a rise in international gold prices, influenced by a slight decline in the US dollar and fluctuations in US bond yields. Silver is priced at ₹240 per

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD RATE TODAY, GOLD PRICE KERALA, 22 CARAT GOLD RATE, KERALA GOLD PRICE TODAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360