തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയാണ് ഉച്ചയ്‌ക്ക് ശേഷമുള്ള വില. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. എന്നാൽ, ഇന്ന് രാവിലെ സ്വർണവില ഇടിഞ്ഞു. തുടർച്ചയായ വിലവർദ്ധനവിന് ശേഷമുണ്ടായ ഇപ്പോഴത്തെ വിലക്കുറവ് സ്വർണം വാങ്ങാനിരുന്നവർക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 1,09,280 രൂപയാണ്. ഒക്ടോബർ ആറിനാണ് ഈ വില രേഖപ്പെടുത്തിയത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വില കുറഞ്ഞത്. അതിന് പ്രധാന കാരണം ഇന്ത്യൻ രൂപയാണ്. യുഎസ് ഡോളറിന്റെയും എണ്ണവിലയുടെയും വീഴ്‌ച മുതലെടുത്തും ചൈനയിൽ നിന്ന് കിട്ടുന്ന മികച്ച ഡിമാൻഡ് കരുത്താക്കിയുമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നത്.
Gold prices in Kerala fell again in the afternoon, with the price per sovereign dropping by ₹960 to ₹1,09,760 and the price per gram falling by ₹120 to ₹13,720. Prices had already declined in the morning after rising for three consecutive days. Despite rising international gold prices, the rupee’s movement contributed to the decline in Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |