SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.08 AM IST

വിപണിയിൽ വിലക്കയറ്റം, അടുക്കളയിൽ എരിച്ചിൽ

കൊല്ലം: പച്ചക്കറികൾക്ക് പിന്നാലെ പലവ്യഞ്ജനങ്ങൾക്കും വില കുതിച്ചതോടെ അടുക്കളയിൽ ആധിയുടെ കനലെരിയുന്നു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സവാള, പഞ്ചസാര വിലയിലാണ് പ്രധാനമായും വർദ്ധനവുണ്ടായത്. സവാള കിലോയ്ക്ക് 60 രൂപയിൽ നിന്ന് 65 രൂപയായും പഞ്ചസാര 51 രൂപയിൽ നിന്ന് 55 രൂപയായും ഉയർന്നു.
​വിലക്കയറ്റം കുടുംബ ബഡ്‌ജറ്റിനെയും സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, അരി ഇനങ്ങൾ, വെളിച്ചെണ്ണ, മുളക്, മല്ലി, ഉഴുന്ന് തുടങ്ങിയ മറ്റ് ഭൂരിഭാഗം സാധനങ്ങളുടെയും വില കഴിഞ്ഞ ആഴ്ചയിലെ ഉയർന്ന നിരക്ക് തുടരുകയാണ്. വൻപയറിന്റെ വിലയിൽമാത്രം 65-105 രൂപ എന്നത് 65-103 രൂപയായി ചെറിയൊരു കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

​ഈ ആഴ്ചയിലെ വില
​ആന്ധ്രാ അരി കിലോ ₹ 44- 48.50
​പച്ചരി ₹ 41
​ഉണ്ട അരി ₹ 45.50
​വടി അരി ₹ 57.50
​മുളക് ₹ 300
​പിരിയൻ മുളക് ₹ 330-390
​കാശ്മീരി മുളക് ₹ 700
​മല്ലി ₹ 180
​പയർ ₹ 105-125
​കടല ₹ 85-95
​ഉഴുന്ന് ₹ 115-132
​പഞ്ചസാര ₹ 55
​വൻപയർ ₹ 65-103
​സവാള ₹ 65
​ഉള്ളി ₹ 81
​വെളിച്ചെണ്ണ (കേര) ₹ 265

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL