SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

ലോക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവച്ച് കൊല്ലവും

കൊല്ലം: കൊല്ലം ജില്ലയെ ലോക ടൂറിസം ഭൂപടത്തിൽ എത്തിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ 500 കോടിയുടെ പദ്ധതി നടപ്പാക്കാനൊരുങ്ങി ടൂറിസം വകുപ്പ്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രണ്ടുദിവസം മുമ്പ് തലസ്ഥാനത്ത് ചേർന്നു.

അയൽ ജില്ലകളായ തിരുവനന്തപുരവും ആലപ്പുഴയുമായി താരതമ്യം ചെയ്യുമ്പോൾ ജില്ലയിലെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കുറവാണ്. രണ്ട് അയൽ ജില്ലകളിലും വിദേശ സഞ്ചാരികൾ വലിയളവിൽ എത്തുന്നുണ്ടെങ്കിലും അവരിൽ വളരെക്കുറച്ച് പേർ മാത്രമാണ് കൊല്ലത്തേക്ക് വരുന്നത്.

അതിൽ വലിയൊരു വിഭാഗവും ജില്ലയിൽ തങ്ങുന്നതുമില്ല. വിദേശ സഞ്ചാരികളടക്കം ദിവസങ്ങൾ തങ്ങുന്ന തരത്തിൽ സന്ദർശിക്കാനും ആസ്വാദിക്കാനും നിരവധി കേന്ദ്രങ്ങളുള്ള ഇടമാക്കി കൊല്ലത്തെ മാറ്റുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചാലേ പദ്ധതി നടപ്പാകൂ.

500 കോടിയുടെ പദ്ധതി

മൺറോത്തുരുത്താകും പദ്ധതിയുടെ പ്രധാന കേന്ദ്രം. കോവളത്തേക്കും കുമരകത്തേക്കും ആഭ്യന്തര, വിദേശ സഞ്ചാരികൾ എത്തുന്നത് പോലെ മൺറോത്തുരുത്ത് ലക്ഷ്യമാക്കി സഞ്ചാരികൾ വരുന്ന തരത്തിലുള്ള മാറ്റമാണ് ലക്ഷ്യം. അതിനായി മൺറോത്തുരുത്തിനെ കൂടുതൽ ആകർഷകമാക്കും. അവിടെ നിന്ന് സഞ്ചരിച്ച് ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ തങ്കശേരി, തെന്മല, തുടങ്ങിയ കേന്ദ്രങ്ങളെയും ആകർഷകമാക്കും.

ഐക്കൺ മൺറോത്തുരുത്ത്

 കൊല്ലത്ത് നിന്ന് ക്രൂയിസ് ബോട്ട് സർവീസ്
 ടൂറിസം ഇന്റർപ്രട്ടേഷൻ സെന്റർ

 തുരുത്തുകളുടെ തീരത്ത് ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്
 ഇടത്തോടുകളുടെ ആഴം കൂട്ടലും സൗന്ദര്യവത്കരണവും
 ബോട്ട് ജെട്ടികളുടെ നവീകരണം
 മത്സ്യക്കൃഷി, പരമ്പരാഗത തൊഴിൽ സംരക്ഷണം
 ആകർഷകങ്ങളായ ശില്പങ്ങൾ
 റോഡുകൾ ബലപ്പെടുത്തൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL