കൊല്ലം: വിവരാവകാശ നിയമ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മിഷൻ ജില്ലയിൽ സംഘടിപ്പിക്കുന്ന സെമിനാർ 6ന് രാവിലെ 10ന് ഫാത്തിമ മാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർ സെമിനാറിൽ പങ്കെടുക്കും. വിഷ്ണു മോഹൻ എം.എൽ.എ അദ്ധ്യക്ഷനാകും. ബി.ബി.ഗോപകുമാർ എം.എൽ.എ, സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ സോണിച്ചൻ.പി.ജോസഫ്, ഡോ. എം.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഒക്ടോബർ 5 മുതൽ 12 വരെയാണ് വിവരാവകാശ നിയമ വാരാഘോഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |