
കൊല്ലം: ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ജർമ്മനിയുടെ നേതൃത്വത്തിൽ ലോകമൊട്ടാകെ ഒരേസമയം ശ്രീനാരായണീയർ ഒരുമിച്ച് ദൈവദശകം ആലപിച്ച ആഗോള പ്രാർത്ഥനാ യജ്ഞത്തിൽ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനും കണ്ണിചേർന്നു.
യൂണിയൻ പരിധിയിലെ 44 ശാഖകളിലും ശ്രീനാരായണീയരുടെ വലിയ പങ്കാളിത്തത്തോടെ രാത്രി 7.15ന് ദൈവദശകം ആലപിച്ചു. യൂണിയൻ ഓഫീസിൽ നടന്ന പ്രാർത്ഥനാ യജ്ഞം യൂണിയൻ പ്രസിഡന്റ് ഡോ. ജി.ജയദേവൻ, സെക്രട്ടറി അഡ്വ. എസ്.അനിൽകുമാർ, വൈസ് പ്രസിഡന്റ് ഭാസി, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സുനില, സെക്രട്ടറി സച്ചു ഹരിദാസ് എന്നിവർ ചേർന്ന് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.സജീവ്, സിബു വൈഷ്ണവ്, വനിതാ സംഘം ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |