കൊല്ലം: ജില്ലയിലുടനീളം പെയ്ത കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കിഴക്കൻ മേഖലകളായ പത്തനാപുരം, അഞ്ചൽ കൂടാതെ ശാസ്താംകോട്ട എന്നിവിടങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. അതേസമയം, കൊല്ലം നഗരപ്രദേശത്ത് ഇടവിട്ടുള്ള മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അടുത്ത മൂന്ന് മണിക്കൂറിലേക്ക് ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു മുന്നറിയിപ്പെങ്കിലും, കണക്കുകൂട്ടലുകൾ തെറ്റിച്ച് രാത്രി മുഴുവൻ മഴ പെയ്യുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കഴുതുട്ടി എൽ.പി സ്കൂളിനും ഫോറസ്റ്റ് ക്വാർട്ടേഴ്സിനും ഇടയിലായി റോഡ് വലിയ തോതിൽ ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഈ റൂട്ടിലൂടെയുള്ള ഗതാഗതം അപകടാവസ്ഥയിലായി. ദേശീയപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത
ഇന്ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. കിഴക്കൻ മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
ഇന്നലത്തെ മഴ (മില്ലി മീറ്ററിൽ)
പാരിപ്പള്ളി: 48.5
ആര്യങ്കാവ്: 28
കൊല്ലം: 13
പുനലൂർ: 11
തെന്മല: 8.5
കാരുവേലിൽ: 7.5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |