SignIn
Kerala Kaumudi Online
Monday, 26 October 2026 7.34 AM IST

പാരിപ്പള്ളി പൊതുചന്തയ്ക്ക് വൈകാതെ പുതുമുഖം

parippally
പാരിപ്പള്ളിയി​ലെ പഴയ പൊതുചന്ത പൊളിച്ചു മാറ്റിയപ്പോൾ

ചാത്തന്നൂർ: പാരിപ്പള്ളി പൊതുചന്ത നവീകരിക്കുന്നതിന്റെ ഭാഗമായി പഴയ ഭാഗങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി. കിഫ്ബി ഫണ്ടിൽ നിന്നുള്ള 3 കോടി വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പൊതുചന്തയാണ് സ്ഥാപി​ക്കുന്നത്.

നി​ലവി​ൽ ചന്തയുടെ പ്രവർത്തനം പൊലീസ് സ്റ്റേഷന് സമീപമുള്ള കമ്മ്യുണിറ്റി ഹാളിലും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളി​ലുമാണ്. തീരദേശ വികസന അതോറിട്ടി​ക്കാണ് നിർമാണ ചുമതല. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഉടപുണ്ടാവും.

അത്യാധുനിക നിലവാരമുള്ള അറവുശാല, മത്സ്യ സ്‌റ്റാൾ, ഇറച്ചി സ്റ്റാൾ, മുൻ വശത്തും ചന്തയ്ക്കകത്തുമായി കടമുറികൾ, സ്ത്രീകൾക്ക് പച്ചക്കറി വില്പന നടത്താൻ സ്റ്റാളുകൾ, ശുചിമുറി ബ്ലോക്ക്, മലിനജലം ഒഴുക്കി വിടാനുള്ള ക്രമീകരണങ്ങൾ എന്നിവ ഉണ്ടാകും. മാലിന്യ സംസ്കരണത്തിന് ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പ്ലാന്റ് നിർമിക്കും.

പാരിപ്പള്ളി- മടത്തറ റോഡിനോട് ചേർന്ന് രണ്ട് നിലയിലാണ് കെട്ടിട നിർമ്മാണം.

താഴത്തെ നിലയിൽ കടമുറികളാണ്. ഒന്നാം നില ഓഫീസ്, ഹാൾ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. സമീപ പ്രദേശങ്ങളിലെ ചന്തകളുടെ പ്രവർത്തനം നിലച്ചപ്പോഴും പഴമയുടെ പ്രൗഢി​യോടെ പ്രവർത്തിക്കുന്ന ചന്തയാണ് പാരിപ്പള്ളി. വെറ്റില മുതൽ കന്നുകാലികളെ വരെ വിൽക്കാനും വാങ്ങാനും ആളുകൾ ഇവിടെ എത്തുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL