SignIn
Kerala Kaumudi Online
Thursday, 22 October 2026 3.30 PM IST

സ്മാ‌‌ർട്ട് കെയിൻ പദ്ധതി വിതരണോദ്ഘാടനം

pic

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന “കാഴ്ച പരിമിതർക്ക് സ്മാർട്ട് കെയിൻ” വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കുടയത്തൂർ ലൂയി ബ്രെയിൻ സ്മാരക അന്ധവിദ്യാലയത്തിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ടോമി കാവാലം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കിന്റെ പരിധിയിലുളള ഏഴ് പഞ്ചായത്തുകളിൽ നിന്നും 80ശതമാനത്തിലധികം കാഴ്ച പരിമിതിയുളള 20 ഗുണഭോക്താക്കൾക്കാണ് ഒന്നാം ഘട്ടത്തിൽ സ്മാർട്ട് കെയിൻ വിതരണം ചെയ്തത്. റിമോട്ട് സെൻസിങ്ങ് ഘടിപ്പിച്ച അതിനൂതനമായ സ്മാർട്ട് കെയിനാണ് ഗുണഭോക്താക്കൾക്ക് നൽകിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMART CAINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL