ഏറ്റുമാനൂർ: എസ്.എൻ.ഡി.പി യോഗം 125ാം നമ്പർ പേരൂർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. പൊതുസമ്മേളനത്തിൽ ശാഖാ പ്രസിഡന്റ് സി.എസ് ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു സന്തോഷ്, കോട്ടയം യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ ശ്രീദേവ് കെ.ദാസ്, സി.എ ശിവരാമൻ ന്യൂഡൽഹി, കോട്ടയം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ, കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം, ഏറ്റുമാനൂർ നഗരസഭ 17ാം വാർഡ് കൗൺസിലർ നിധിൻ കെ.രാജ്, കൗൺസിലർമാരായ ബിബിൻ പി.സണ്ണി, അമ്പിളി ശ്രീകുമാർ, ശാഖാ വനിതാ സംഘം പ്രസിഡന്റ് രമണി ഗോപി, ശാഖാ വൈസ് പ്രസിഡന്റ് പി.ബി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഹെഡിലോഡ് നാഷണൽ പെർമിറ്റ് ഡ്രൈവിംഗിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പുത്തേട്ട് ജലജ, എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഒഫ് ലീഗൽ തോട്ടിൽ ബി.ബി.എ എൽ.എൽ.ബി (ഹോൺസ്)ൽ രണ്ടാം റാങ്ക് നേടിയ കെ.ആർ അനിത, എം.സി.എ ഉന്നത വിജയം നേടിയ അതുൽകൃഷ്ണ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ പി.എ വൈഷ്ണവ്, ആർ.രോഹിത്, ലക്ഷ്മി സോമൻ, അഭിനവ്, സിദ്ധാർത്ഥ് എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |