
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ റോഡിൽ വാഹനാപകടത്തിൽ വിനോദസഞ്ചാരികളായ നാല് പേർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ ഹുസൈൻ, സുധീപ് , അയ്യൂബ്, ബേബി എന്നിവരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തീക്കോയിക്കടുത്ത് മാവടിയിലായിരുന്നു അപകടം. വാഗമൺ ഭാഗത്ത് നിന്നും നിയന്ത്രണംവിട്ടു വന്ന സെപ്ടിക് ടാങ്ക് ലോറി ടെമ്പോ ട്രാവലറുമായി ഇടിക്കുകയായിരുന്നു. ട്രാവലർ പിന്നോട്ടുപോയി ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോറിക്ഷ തകർന്നെങ്കിലും ആർക്കും പരിക്കില്ല. 20ഓളം ആളുകൾ ട്രാവലറിലുണ്ടായിരുന്നു. മറ്റാർക്കും കാര്യമായ പരിക്കുകളില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |