
പുതുപ്പള്ളി: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി കോളേജ് ഒഫ് അപ്ലൈഡ് സയൻസിലെ എൻ.എസ്.എസ് യൂണിറ്റും ഇലക്ടറൽ ലിറ്ററസി ക്ലബും സംയുക്തമായി കാഞ്ഞിരത്തുംമൂട് ജംഗ്ഷനും പരിസരവും ശുചീകരിച്ചു. കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാരും ഇലക്ടറൽ ലിറ്ററസി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികളും അദ്ധ്യാപകരും ശുചീകരണത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ബിനു സുഗതൻ, എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ടി.എസ് വിബിൻകുമാർ, ഇലക്ടറൽ ലിറ്ററസി ക്ലബ് കോർഡിനേറ്റർ ശ്രുതി ഉദയൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |