തിരുവനന്തപുരം:ആയുർവേദ ആശുപത്രികളിൽ ഫർണിച്ചറുകൾ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തും. കണ്ണൂർ പിണറായിയിലെ ഗവ.ആയുർവേദ ആശുപത്രി കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതിന് മുമ്പ് ലക്ഷക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയ സംഭവത്തിലുൾപ്പെടെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു. മട്ടന്നൂർ, ചാലക്കുടി, വെങ്ങാനൂർ എന്നീ ഗവ.ആയുർവേദ ആശുപത്രികളിലേക്കും ചട്ടങ്ങൾ ലംഘിച്ച് സാധനങ്ങൾ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |