SignIn
Kerala Kaumudi Online
Sunday, 25 October 2026 5.59 AM IST

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കോട്ടയം: ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ടു ദിവസത്തേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ദുരന്തസാധ്യതാ മേഖലകളിൽ പ്രതികരണ സംവിധാനങ്ങൾ സജ്ജമാക്കാനും അപകടസാധ്യതയുള്ളവരെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശമുണ്ട്. മലയോര മേഖലകളിൽ മഴയുടെ സാഹചര്യം വിലയിരുത്തി തദ്ദേശസ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ORANGE ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL