SignIn
Kerala Kaumudi Online
Monday, 21 September 2026 3.29 PM IST

മലബാർ റിവർ ഫെസ്റ്റിവൽ ആവേശം പകർന്ന് ചൂണ്ടയിടൽ മത്സരം

gsyhsbdjd
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചൂണ്ടയിടൽ മത്സരം

തിരുവമ്പാടി : പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജേസീസ് തിരുവമ്പാടിയും ചേർന്ന് സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്തു. ജേസീസ് പ്രസിഡന്റ് ശ്രീജിത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മലയോര മേഖലയിലെ അഡ്വഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ കേരള അഡ്വെഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ക്ലാസെടുത്തു .

ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരൻ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, അപ്പു കോട്ടയിൽ, ലിസി സണ്ണി, ഷൗക്കത്തലി, ജേസീസ് സോണൽ പ്രസിഡന്റ് രാഗേഷ് നായർ, റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്റർ പോൾസൻ അറക്കൽ, ഡിറ്റിപിസി മാനേജർ ഷെല്ലി കുന്നേൽ, പ്രോഗ്രാം ഡയറക്ടർ വിവേക്, ജേസീസ് സെക്രട്ടറി എബി ദേവസ്യ, ജോസ് തുറക്കൽ, ജയേഷ് സ്രാമ്പിക്കൽ, ജോസഫ് കാർനേഷൻ, റിവർ ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളായ പി.ടി. ഹാരിസ്, സി.എസ്. ശരത്ത്, മെവിൻ, റസാഖ് പുത്തൂർ, ഗുലാം ഹുസൈൻ കൊളക്കാടൻ, റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL