SignIn
Kerala Kaumudi Online
Friday, 23 October 2026 12.08 PM IST

'എം.ടി ഓർമ' അനുസ്മരണം

img
'ഓർക്കാട്ടേരി ടി.പി ഭവനിൽ എം..ടി അനുസ്മരണ പരിപാടിയിൽ എൻ.ഇ സുധീർ സംസാരിക്കുന്നു

വടകര: എല്ലാത്തരം അമിതാധികാര പ്രവണതകളോടും ഏകാധിപത്യ മനോഭാവങ്ങളോടും വിയോജിക്കുന്ന ജനാധിപത്യം ആയിരുന്നു എം.ടി എക്കാലവും ഉയർത്തിപ്പിടിച്ച രാഷ്ട്രീയമെന്ന് എഴുത്തുകാരൻ എൻ.ഇ സുധീർ. ടിപി ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടിപി ഭവനിൽ നടന്ന "കഥ പെയ്ത കാലത്തിന്റെ സർഗധന്യ സ്മൃതികളിൽ എം ടി ഓർമ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണത്തിനു മുമ്പ് കോഴിക്കോട് സാഹിത്യോത്സവത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം അത്തരമൊരു രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നും സുധീർ പറഞ്ഞു. "കാലത്തിന്റെ ചലച്ചിത്ര ഭാവനകൾ" എന്ന വിഷയത്തിൽ കെ.ടി. ദിനേശും എം.ടി.കാലം ദേശം ആഖ്യാനം എന്ന വിഷയത്തിൽ ആർ ഷിജുവും പ്രസംഗിച്ചു. ഗീതാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ പി പവിത്രൻ സ്വാഗതവും വിബിലേഷ് കെ. ടി .കെ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, MT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL