
തിരുവനന്തപുരം: എസ്.ഐ.ആറും നിയമസഭാ തിരഞ്ഞെടുപ്പും അംഗീകരിക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബി.ജെ.പി. കോർ കമ്മിറ്റിയും സംസ്ഥാന സമിതിയോഗത്തിനും ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ആർ ഫലപ്രദമായി നടപ്പാക്കിയതുകൊണ്ടാണ് കേരളത്തിൽ യു.ഡി.എഫ് ജയിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തളിപ്പറമ്പിലും പയ്യന്നൂരിലുമുൾപ്പെടെ കള്ളവോട്ട് തടയാൻ കഴിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് നടത്തിയ വാദവും എസ്.ഐ.ആറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധവും തമ്മിലുള്ള വൈരുധ്യം രാഹുൽ ഗാന്ധി വിശദീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |