SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.06 PM IST

പടക്കവിപണിയിൽ താരം 'മാജിക് മഷ്റൂം'

padakkam-
കാരപ്പറമ്പിലുള്ള ശിവശക്തി ഫയർ വർക്സ് പടക്ക കടയിൽ നിന്ന്

കോഴിക്കോട്: വേനൽച്ചൂടിനെ വെല്ലുന്ന ആവേശച്ചൂടിൽ വിഷുവിപണി ഉണർന്നു. ഇ​ത്ത​വ​ണ​ ​വി​ഷു 'മാജിക് മഷ്റൂ'മിനൊപ്പം കളറാക്കാം. ക​ത്തി​ച്ചു ​ക​ഴി​ഞ്ഞാ​ൽ ​ ​വിവിധ ​നി​റങ്ങളിൽ,​ മ​രം​ ​പോ​ലെ​ ​വ​ർ​ണം​ ​തീ​ർ​ക്കു​ന്ന പൂക്കുറ്റിയാണിത്. മത്താപ്പിലും കമ്പിത്തിരിയിലും ഒതുങ്ങുന്നതല്ല ഇത്തവണത്തെ ട്രെൻഡ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ പേരിൽ ഇറങ്ങുന്ന ചെറിയ പടക്കങ്ങൾ മുതൽ, എകെ 47, സെൽഫി സ്റ്റിക്ക്, ഗിറ്റാർ, ഹെലികോപ്റ്റർ, മാജിക് മഷ്റൂം, ചുറ്റിക പോലുള്ള മാർവൽ ഹാമർ തുടങ്ങിയവയാണ് വിപണിയിലെ താരം. വലിയ ശബ്ദമുണ്ടാക്കുന്ന ഗുണ്ടിനോടും മാലപ്പടക്കത്തോടും മുതിർന്നവർക്ക് പ്രിയം കൂടുമ്പോൾ, ശ​ബ്ദ​മില്ലാതെ​ വർണവിസ്മയം തീർക്കുന്ന​ ​ഫാ​ൻ​സി​ ​പ​ട​ക്ക​ങ്ങ​ളോടാണ് യുവാക്കൾക്കും കുട്ടികൾക്കും താത്പര്യം. വിപണിയിലെ മറ്റൊരു താരം 'ഗ്രീൻ ക്രാക്കേഴ്‌സ്' ആണ്. ശബ്ദവും പുകയും കുറവാണെങ്കിലും കാണാൻ നല്ല മൊഞ്ചുള്ള ഇവയ്ക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്. റിമോട്ട് ഉപയോഗിച്ച് വരെ പൊട്ടിക്കാവുന്ന ആധുനിക പടക്കങ്ങൾ വരെയുണ്ട്. ഇവ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാനാവും.


പൊള്ളുന്ന വില

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പടക്കങ്ങളുടെ വിലയിൽ ഏകദേശം 10 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധനവ് ഉണ്ടായതായാണ് വ്യാപാരികൾ പറയുന്നത്.പടക്ക നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായ ശിവകാശിയിലെ ഉൽപ്പാദനക്കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനവുമാണ് വിലക്കയറ്റം ഉയരാൻ കാരണമായത്.


പടക്ക വില

ചുരുട്ട്- 100

ലക്ഷ്മി ബോംബ് -200

സ്പാർക്ലർ- 80
പൂക്കുറ്റി-150

റോക്കറ്റ് -150 മുതൽ
നിലചക്രം-100

ഫാൻസി ലൈറ്റ് ബോക്സ് -500

മാലപ്പടക്കം-800

പുതിയ ഇനങ്ങൾ

മാജിക് മഷ്റൂം - 290

ഗിറ്റാർ - 250

ഹെലികോപ്റ്റർ -100

സെൽഫി സ്റ്റിക് -190

ഐ കോൺ - 250

ഫൺ മാക്സ് - 310

മാർവൽ ഹാമർ- 340


"ആഘോഷങ്ങൾക്കൊപ്പം സുരക്ഷയ്ക്കും ഇവിടെ വലിയ പ്രാധാന്യമാണ് നൽകുന്നത്..അംഗീകൃത കമ്പനികളിൽ നിന്നുള്ള പടക്കങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. പടക്കം പൊട്ടിക്കുമ്പോൾ കുട്ടികൾക്കൊപ്പം നിർബന്ധമായും മുതിർന്നവർ ഉണ്ടായിരിക്കണം."

ദീപക്, ശിവശക്തി ഫയർ വർക്സ് കാരപ്പറമ്പ്

ചൂ​ടി​ൽ​ ​'പൊരിഞ്ഞ്' വി​ഷു​വി​പ​ണി​

കോ​ഴി​ക്കോ​ട്:​ ​ചൂ​ടി​ൽ​ ​വാ​ടാ​തെ​ ​വി​ഷു​വി​ന് ​ത​യ്യാ​റെ​ടു​ത്ത് ​വി​ഷു​വി​പ​ണി.​ ​ന​ഗ​ര​ത്തി​ൽ​ ​ചൂ​ടും​ ​തി​ര​ക്കും​ ​ഏ​റു​ക​യാ​ണ്.​ ​മി​ഠാ​യി​ത്തെ​രു​വ് ​വ​ഴി​വാ​ണി​ഭ​ക്കാ​രും​ ​ക​യ്യ​ട​ക്കി​യ​തോ​ടെ​ ​ആ​ളു​ക​ളു​ടെ​ ​വ​ലി​യ​ ​തി​ര​ക്കാ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.​ ​നേ​ര​ത്തെ​ ​വി​ഷു​ക്കോ​ടി,​ ​മ​റ്റു​ ​സാ​ധ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​വാ​ങ്ങാ​നെ​ത്തു​ന്ന​വ​രാ​ണ് ​കൂ​ടു​ത​ലും.​ ​ഓ​ട്ടു​രു​ളി​ക​ൾ,​ ​കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ൾ,​ ​പു​തി​യ​ ​ബെ​ഡ്ഷീ​റ്റു​ക​ൾ,​ ​ചെ​രു​പ്പു​ക​ൾ,​ ​ഫാ​ൻ​സി​ ​ആ​ഭ​ര​ണ​ങ്ങ​ൾ,​ ​അ​ടു​ക്ക​ള​യി​ലേ​ക്കാ​വ​ശ്യ​മാ​യ​ ​വി​വി​ധ​ത​രം​ ​പാ​ത്ര​ങ്ങ​ൾ,​ ​സു​ഗ​ന്ധ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​ങ്ങ​നെ​ ​ക​ണി​യൊ​രു​ക്കാ​നു​ള്ള​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ൽ​പ്പ​ന​യും​ ​ത​കൃ​തി​യാ​യി​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​പ​ക​ൽ​ ​സ​മ​യ​ത്തെ​ ​അ​സ​ഹ്യ​മാ​യ​ ​ചൂ​ട് ​വി​പ​ണി​യെ​ ​ചെ​റി​യ​ ​തോ​തി​ൽ​ ​ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും​ ​രാ​ത്രി​ ​ഏ​റെ​ ​വൈ​കി​യും​ ​വി​പ​ണി​ ​സ​ജീ​വ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL