SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

പാചക വാതക ക്ഷാമം: വറുതിയിലായി വിഷുവും

hhy-

കോഴിക്കോട്: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. പരിഹാരമുണ്ടായെന്ന പ്രഖ്യാപനം വന്നിട്ടും ഹോട്ടലുകളിൽ വാണിജ്യ പാചകവാത സിലിണ്ടറുകൾ കിട്ടുന്നില്ല. മുൻകൂർ ബുക്ക് ചെയ്തിട്ടും ആവശ്യപ്പെട്ട സിലിണ്ടറുകൾക്ക് പകരം സ്റ്റോക്കില്ലെന്ന മറുപടിയാണ് ഗ്യാസ് ഏജൻസികളിൽ നിന്ന് ലഭിക്കുന്നതെന്ന് ഹോട്ടലുടമകൾ പറഞ്ഞു. കട അടച്ചിട്ടിട്ടും കെട്ടിടത്തിന്റെ വാടക, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാർജ് തുടങ്ങി പതിവ് ചെലവുകൾ നൽകണം. ഇത് എങ്ങനെ കണ്ടെത്തുമെന്ന ആശങ്കലാണ് ഇവർ.

ഓർഡറുണ്ട്, പക്ഷേ...

വിഷുവിന് സദ്യ ഓർഡർ നൽകാമെന്ന നാട്ടുകാരുടെ പ്രതീക്ഷയും ആസ്ഥാനത്തായി. വിഷുവിനോടനുബന്ധിച്ച് നിരവധി ഓർഡറുകൾ ലഭിച്ചിരുന്നുവെങ്കിലും ആവശ്യത്തിന് പാചകവാതകമില്ലാത്തതിനാൽ കാറ്ററിംഗ് സ്ഥാപനങ്ങൾ ഉപേക്ഷിച്ചു. അത്യാവശ്യത്തിന് മാത്രം സിലിണ്ടറുപയോഗിച്ച് ബാക്കിയുള്ളവയ്ക്ക് വിറകടുപ്പാണ് ഉപയോഗിക്കുന്നത്.

ഇറച്ചി വിൽപനയിലും ഇടിവ്

ഹോട്ടലുകൾ പലതും പൂട്ടിയതോടെ ഇറച്ചിക്കോഴി വിൽപനയിലും വൻ ഇടിവ്. ജില്ലയിൽ രണ്ടര ലക്ഷം കിലോ ഇറച്ചിക്കോഴിയാണ് ആഘോഷദിനത്തിൽ വിറ്റിരുന്നത്. ഹോട്ടലുകൾ അടഞ്ഞതോടെ ഇറച്ചിവിഭവങ്ങൾ ഗണ്യമായി കുറഞ്ഞു.

വിറകിന് 7,500 മുതൽ 8,500 വരെയാണ് വില. ഹോട്ടലുകൾ അടച്ചുപൂട്ടിയതോടെ ജീവനക്കാരുടെ കുടുംബവും ഏറെ പ്രതിസന്ധിയിലാണ്.

യു.എസ് സന്തോഷ് കുമാർ, പ്രസിഡന്റ്,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL