SignIn
Kerala Kaumudi Online
Sunday, 21 June 2026 5.40 AM IST

പുസ്തകങ്ങൾ സമർപ്പിച്ചു

lockel
ചാലിയം എം.എം.എൽ.പി സ്കൂളിൽ ​ കടലുണ്ടി പബ്ലിക് ലൈബ്രറി പുസ്തകങ്ങൾ സമർപ്പിച്ചു

​ചാലിയം: വായ​നാ ദിനത്തോടനുബന്ധിച്ച് ചാലിയം എം.എം.എൽ.പി സ്കൂളിൽ 'വായനോത്സവം' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കടലുണ്ടി പബ്ലിക് ലൈബ്രറി സ്കൂളിലെ കുട്ടികൾക്കായി പുസ്തകങ്ങൾ സമർപ്പിച്ചു. ഉദ്ഘാടനവും പുസ്തക സമർപ്പണവും കടലുണ്ടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് പ്രദീപ് കുന്നത്ത് നിർവഹിച്ചു. ​ ​​ പി.ടി.എ പ്രസിഡന്റ് പി.കെ. ഇസ്ഹാഖ് അ​ദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് തസ്ലീന പി.വി. ആമുഖ പ്രഭാഷണം നടത്തി. എ.കെ. റഷീദ് അഹമ്മദ്, പി. അബൂബക്കർ, പി. നഥാശ, സി.കെ. സഫീന എന്നിവർ പ്രസംഗിച്ചു. ​സ്കൂൾ സ്റ്റാഫ് സെക്രട്ടറി എൻ. അഫ്താഷ് സ്വാഗതവും എസ്. ഹിബ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL