കോഴിക്കോട്: കടലിൽ നീന്തുന്നത് വിലക്കിയതിനെച്ചൊല്ലി കോഴിക്കോട് ബീച്ചിൽ ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം. കർണാടക സ്വദേശികളായ 15 ഓളം പേരടങ്ങുന്ന സംഘമാണ് ലൈഫ് ഗാർഡുമാരായ ഹാഷിൽ, റോഷിത്ത് എന്നിവരെ ആക്രമിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
കടലിൽ നീന്തുന്നത് വിലക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും ചികിത്സ തേടി. സംഭവത്തിൽ സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.
Two tourism department lifeguards were assaulted at Kozhikode Beach after they stopped a group from swimming in the sea. Around 15 people from Karnataka allegedly attacked lifeguards Hashil and Roshith.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |