SignIn
Kerala Kaumudi Online
Friday, 30 October 2026 11.59 AM IST

നിപ മരുന്ന് വിവാദം; ക്ലിനിക്കൽ  ട്രയൽ  മരുന്ന് നൽകിയതായി സംശയിക്കുന്നുണ്ടെന്ന് മന്ത്രി, ആരോപണം  തള്ളി  ആരോഗ്യ  വിദഗ്ധർ

k-muraleedharan
ആരോഗ്യമന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി എന്ന വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയമുണ്ടെന്നും സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

മാനുഫാക്ചറിംഗ് ഡേറ്റും എക്‌സ്‌പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതൽ ഇടപാടുകൾ നടന്നത്. ഇതിൽ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പിരിധിയിൽ വരുമെന്നും മന്ത്രി വ്യക്താക്കി.

നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നുണ്ടെന്ന് നിയമസഭയിലാണ് ആരോഗ്യമന്ത്രി ആദ്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2023- 2025 കാലയളവിൽ നല്‍കിയ മരുന്നാണിത്. 2021 ജൂണിൽ വാങ്ങിയവയുടെ കാലാവധി 2023 മേയിൽ കഴിഞ്ഞിരുന്നു. മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന വാങ്ങിയ റെംഡിസിവർ മരുന്നിലാണ് സംശയം. കൊവിഡിനും ഇതു നൽകിയിട്ടുണ്ടെന്നാണ് വിവരം.

മരുന്ന് കഴിച്ച മുഴുവൻ രോഗികളുടെയും വിവരം ലഭ്യമാക്കുന്നതിന് ആരോഗ്യഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകി. 2023ലെ ആറ് നിപ്പ രോഗികളിൽ രണ്ടുപേരും 2024ലെ രണ്ടു കേസുകളിൽ രണ്ടുപേരും 2025ലെ മൂന്ന് കേസുകളിൽ രണ്ടുപേരും മരിച്ചിരുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ മരിച്ചതെന്നും മറ്റുള്ളവർക്ക് പാർശ്വഫലമുണ്ടോയെന്നും അന്വേഷിക്കും.

അതേസമയം, നിപ ബാധിതർക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന ആരോപണം തള്ളി ആരോഗ്യ വിദഗ്ധർ രംഗത്തെത്തി. 2023 -25 കാലയളവിൽ നിപ ബാധിച്ച് മരിച്ച ആറുപേർക്ക് റെംഡെസിവിർ മരുന്ന് നൽകിയിരുന്നില്ലെന്ന് ഡോ. അനൂപ് കുമാർ എ എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മരുന്ന് നൽകിയ ഏഴ് പേർക്കും രോഗം ഭേദമായി. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് രോഗിയുടെ മരണത്തിന് ഇടയാക്കിയെന്ന വാദത്തിന് പ്രസക്തി ഇല്ലെന്നും ഡോക്ടർ പറഞ്ഞു.

English Summary

Kerala Health Minister K Muraleedharan has responded to the controversy over suspected expired medicines being administered to Nipah patients at Kozhikode Medical College. The minister said there were doubts about whether the medicine supplied was part of a clinical trial and that an investigation was underway based on information provided by the hospital superintendent.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIPAH VIRUS KERALA, EXPIRED REMDESIVIR MEDICINE, KOZHIKODE MEDICAL COLLEGE, KERALA HEALTH MINISTER, NIPAH TREATMENT CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA