കോഴിക്കോട്: അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് വെള്ളിമാട്‌കുന്നിൽ വ്യാഴാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ സംജാദ് (21) ആണ് മരിച്ചത്. വെള്ളിമാടുകുന്ന് ഇരിങ്ങാടൻപള്ളിക്ക് സമീപമായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ സംജാദ് മരിച്ചു. കോവൂർ-ഇരിങ്ങാടൻപള്ളി മിനിബൈപാസ് റോഡിൽ മുൻപും ഇത്തരത്തിൽ അമിതവേഗതയിൽ വാഹനങ്ങൾ പാഞ്ഞ് അപകടങ്ങളുണ്ടായിട്ടുണ്ട്.
A 21-year-old man, Samjad, from Kalliasseri in Kannur, died after a speeding bike collided with another motorcycle at Vellimadukunnu in Kozhikode on Thursday around 8.30 pm. Two others were injured, with one reported to be in critical condition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |