കൊടുവള്ളി: ലോകകപ്പ് മത്സരസമയത്ത് ലോഡ് ഷെഡിംഗ് ഏർപ്പെടുത്തി ഫുട്ബോൾ പ്രേമികളെ വഞ്ചിക്കുന്ന യു.ഡി.എഫ് സർക്കാർ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി കൊടുവള്ളി ഓഫീസിന് മുന്നിൽ പ്രതിഷേധ ഗോൾ ഷൂട്ട് നടത്തി പ്രതിഷേധിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനമായാണ് ഓഫീസിനു മുന്നിലേക്കെത്തിയത്. ഗോൾ അടിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗം ജിജിൽ കളരാന്തിരി 'പ്രതിഷേധ ഗോൾ' മാർച്ച് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മേഖല സെക്രട്ടറി അമൽ മോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം പി.സി ആദിഷ്, പി. അനഘ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |