SignIn
Kerala Kaumudi Online
Sunday, 21 June 2026 5.40 AM IST

നിപ: ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലവും നെഗറ്റീവ്

ki
നിപ

കോഴിക്കോട്: നിപ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതോടെ പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോനഫലം നെഗറ്റീവായി. അതേസമയം കോഴിക്കോട്ട് പെരുവയൽ, ആയഞ്ചേരി, പുതിയാപ്പ എല്ലിവിടങ്ങളിലായി നാലുപേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുന്നു.

നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. നാലുപേർ വളരെ ഉയർന്ന റിസ്‌ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് ഭാഗത്തിൽപ്പെട്ടവരുമാണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 81 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. നിലവിൽ കോഴിക്കോട് 40, വയനാട് 18 പേർക്ക് ഷിഗല്ല പിടിപെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL