SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

പാളയം മാർക്കറ്റ് മാറ്റം ത്രിശങ്കുവിൽ വെള്ളത്തിലായത് 100 കോടി

palayam
വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​വെ​ജി​റ്റ​ബി​ൾ​ ​മാ​ർ​ക്ക​റ്റ് ​കോ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ള​യ​ത്ത് ​തൊ​ഴി​ലാ​ളി​ക​ൾ​ ​പ​ണി​മു​ട​ക്കി​യ​പ്പോ​ൾ​ ​അ​ട​ച്ചി​ട്ട​ ​ക​ട​ക​ൾ.​ ​ഫോ​ട്ടോ​:​ ​രോ​ഹി​ത്ത് ​ത​യ്യിൽ

@ മാറില്ലെന്ന് വ്യാപാരികൾ, മാറണമെന്ന് കോർപ്പറേഷൻ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള കെട്ടിടനിർമ്മാണത്തിനും മറ്റും ചെലവായത് 100 കോടി രൂപ. പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒമ്പത് മാസമായി. പാളയത്തെ ഒരു വ്യാപാരിയും കല്ലുത്താൻകടവിലേക്ക് മാറിയിട്ടില്ല.

മാറില്ലെന്ന് വ്യാപാരികളും മാറിയേ തീരൂ എന്ന് കോർപ്പറേഷനും പറയുന്നു. വ്യാപാരികൾ ഹെെക്കോടതിയിൽ ഹർജി നൽകിയതോടെ പ്രശ്നം നിയമക്കുരുക്കിലുമായി. അതിനിടെ ആറര പതിറ്റാണ്ടായ പാളയം മാർക്കറ്റ് പൊളിക്കണമെന്ന് എൻ.ഐ.ടി വിദഗ്ദ്ധർ കോർപ്പറേഷന് റിപ്പോർട്ട് നൽകി. വ്യാപാരികൾ മാറാതെ പൊളിക്കാനാവില്ല. മാറ്റുന്നതിനെതിരെ നൽകിയ ഹർജിയിൽ ഹെെക്കോടതിയുടെ അഭിഭാഷക കമ്മിഷൻ റിപ്പോർട്ട് തങ്ങൾക്ക് അനുകൂലമാണെന്ന് വ്യാപാരികൾ പറയുന്നു. കേസിൽ കോർപ്പറേഷനും കല്ലുത്താൻ കടവ് മാർക്കറ്റ് നിർമ്മാണക്കമ്പനിയും (കാഡ്കോ) മറുപടി നൽകിയിട്ടുണ്ട്. ഇതിൽ പാളയം മാർക്കറ്റിലെ കെെയേറ്റം, അനധികൃത നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അവർ പറയുന്നത് ശരിയല്ലെന്ന് വ്യാപാരികൾ പറയുന്നു. കോർപ്പറേഷൻ അധികൃതരും വ്യാപാരികളുമായി നിരവധി തവണ ചർച്ചയുണ്ടായെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. കല്ലുത്താൻകടവിലെ താമസക്കാർക്ക് ഫ്ളാറ്റ് നിർമ്മിച്ചുനൽകിയാണ് പുതിയ മാർക്കറ്റുണ്ടാക്കിയത്.

കഴിഞ്ഞ മാർച്ച് മുതൽ വ്യാപാരികളിൽ നിന്ന് കോർപ്പറേഷൻ വാടക സ്വീകരിക്കുന്നില്ല. കോർപ്പറേഷനിലെത്തി വാടക അടക്കാറായിരുന്നു പതിവ്. സ്വീകരിക്കാതായപ്പോൾ സെക്രട്ടറിയുടെ പേരിൽ ചെക്ക് അയച്ചെങ്കിലും കൗൺസിൽ തീരുമാനിക്കാതെ സ്വീകരിക്കില്ലെന്ന് അറിയിച്ചു. കഴിഞ്ഞ 14ന് അജൻഡയിൽ ഉൾപ്പെടുത്തിയെങ്കിലും ചർച്ച ചെയ്തുമില്ല.

വ്യാപാരികളുടെ ആവശ്യം

  1. പാളയം മാർക്കറ്റ് നിലനിറുത്തുക
  2. ലെെസൻസ് പുതുക്കി നൽകുക
  3. കൃത്യമായി വാടക സ്വീകരിക്കുക

കോർപ്പറേഷന്റെ വാദം

30 വർഷം മുമ്പ് കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചതാണ് ഈ പദ്ധതി. ഒരു വർഷം മുമ്പാണ് പ്രതിഷേധമുയർന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ചർച്ചയിൽ പാളയത്തെ ഫുട്പാത്ത് കച്ചവടക്കാർക്ക് പുനരധിവാസം ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. പാളയത്തെ ലൈസൻസുള്ള കച്ചവടക്കാരെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ബി.ഒ.ടി അടിസ്ഥാനത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

കല്ലുത്താൻകടവിലെ സൗകര്യങ്ങൾ

380 പേർക്ക് കച്ചവടം ചെയ്യാം. കോർപ്പറേഷന് അനുവദിച്ചത് 156 എണ്ണമാണ്. ബാക്കിയുള്ള മുറികളിൽ കരാറുകാർ കച്ചവടക്കാരെ നിയമിക്കും. കോർപ്പറേഷൻ നിശ്ചയിച്ച വാടകയേ ഈടാക്കൂ. രണ്ടു വർഷത്തേക്ക് വാടക വർദ്ധിപ്പിക്കില്ല. ഒരു കച്ചവടക്കാരന് അനുവദിച്ചത് മിനിമം 100 ചതുരശ്ര അടി.

ഉദ്ഘാടനം ചെയ്തത് 2025 ഒക്ടോബറിൽ

ചെലവ് ഫ്ളാറ്റ് ഉൾപ്പെടെ 100 കോടി

പാളയത്തെ വ്യാപാരികൾ 153 പേർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL