കൊടുവള്ളി: മടവൂർ ഗ്രാമപഞ്ചായത്തിലെ പുള്ളിക്കോത്ത് പ്രദേശത്തും കനത്ത മഴയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. കുണ്ടത്തിൽ അനീസിന്റെ വീടിനോട് ചേർന്നുള്ള കൂറ്റൻ കരിങ്കൽ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപവാസിയായ മഞ്ഞോറമ്മൽ സഫിയ ബഷീറിന്റെ വീട്ടുമുറ്റത്തേക്ക് പതിച്ചു. അപകടസമയത്ത് ആരും സമീപത്തില്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. മതിൽ തകർന്നതിനെ തുടർന്ന് ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. കഴിഞ്ഞ ദിവസവും ഇതേ പ്രദേശത്ത് മറ്റൊരു സംരക്ഷണഭിത്തി ഇടിഞ്ഞ് തകർന്നിരുന്നു. തുടർച്ചയായ മഴയിൽ മണ്ണ് ദുർബലമായതാണ് സംരക്ഷണഭിത്തികൾ ഇടിഞ്ഞുതകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള പ്രദേശങ്ങളിൽ അടിയന്തര പരിശോധന നടത്തി ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |