SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

അഭിമാനം; വിദർശയ്ക്ക് ഉജ്ജ്വല സ്വീകരണം

vidarsha
ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ൽ​ ​വെ​ള്ളി​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​ ​നാ​ട്ടി​ലെ​ത്തി​യ​ ​ഷൂ​ട്ടിം​ഗ് ​താ​രം​ ​വി​ദ​ർ​ശ​ ​കെ.​ ​വി​നോ​ദി​ന് ​കോ​ഴി​ക്കോ​ട്ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണം.

കോഴിക്കോട്: രാജ്യത്തിന്റെ അഭിമാന താരമായ വിദർശ.കെ.വിനോദിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഉജ്ജ്വല സ്വീകരണം. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ റൈഫിൾ അസോസിയേഷന്റെയും നേതൃത്വത്തിലാണ് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടിയ വിദർശ കെ.വിനോദിന് പ്രൗഢോജ്ജലമായ സ്വീകരണം നൽകിയത്. വന്ദേഭാരതിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വിദർശയെ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ സദാശിവൻ, അഡ്വ. ഫൈസൽ ബാബു എം.എൽ.എ, ഡെപ്യൂട്ടി മേയർ ഡോ. ജയശ്രീ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് നിഖിൽ.പി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഭാരവാഹികൾ, ജില്ലാ റൈഫിൾ അസോസിയേഷൻ പ്രതിനിധികളും, നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വിദർശയെ അനുമോദിച്ചു. ജില്ലാ കളക്ടർ മാധവികുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്വദേശമായ തിരുവമ്പാടിയിലെത്തിയ വിദർശയ്ക്ക് ജന്മനാട് നൽകിയത് സമാനതകളില്ലാത്ത സ്വീകരണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുക്കത്തുനിന്ന് ആരംഭിച്ച സ്വീകരണ റാലി മുക്കം ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുറന്ന വാഹനത്തിൽ ആനയിക്കപ്പെട്ട താരത്തെ കാണാനും ആശംസകൾ അർപ്പിക്കാനും വൻ ജനാവലിയാണ് തടിച്ചുകൂടിയത്. സ്വീകരണം കൃഷിമന്ത്രി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു, സി.കെ കാസിം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL