കോഴിക്കോട്: സൂപ്പർലീഗ് കേരള ഫുട്ബോളിൽ കോഴിക്കോടും മലപ്പുറവും നേർക്കുനേർ ഇറങ്ങിയപ്പോൾ ഗ്രൗണ്ടിനപ്പുറത്ത് ഗ്യാലറിയിലായിരുന്നു കളി. കാൽപന്ത് കളി ആരവങ്ങൾക്ക് കേരളത്തിൽ കേളികേട്ട കോഴിക്കോടും മലപ്പുറവും ആവേശത്തോടെ ഗ്യാലറിയിലേക്ക് ഒഴുകിയെത്തിയപ്പോൾ കൊട്ടും കുരവയും ബാന്റ് മേളങ്ങളുമായി ഗ്യാലറിയും മുറുകി. കട്ടയ്ക്ക് പോരാടിയെങ്കിലും ജയം കാലിക്കറ്റ് എഫ്സി സ്വന്തമാക്കിയെങ്കിലും കാണികളുടെ ആരവത്തിൽ കോഴിക്കോടിനെ മറികടക്കുന്നുണ്ടായിരുന്നു മലപ്പുറം. ഇന്നലെ രാത്രി 7.30നായിരുന്നു മത്സരമെങ്കിലും ഉച്ചമുതൽ കളി പ്രേമികൾ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് ഒഴുകി.
തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് കാലിക്കറ്റ് എഫ്.സി ഇറങ്ങിയത്. കോഴിക്കോട്ടെ ഹോംഗ്രൗണ്ടിലായിരുന്നു കാലിക്കറ്റിന്റെ ആദ്യമത്സരം. കൊച്ചിയിൽ നടന്ന ആദ്യമത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയോട് പരാജയപ്പെട്ടാണ് ഇന്നലെ മലപ്പുറം ഇറങ്ങിയത്. ഈ സീസണിൽ ഇനി കാലിക്കറ്റുമായുള്ള മലപ്പുറത്തിന്റെ രണ്ടാം മത്സരം ഒരുമാസം കഴിഞ്ഞ് നവംബർ ഒന്നിന് മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ്. കാലിക്കറ്റ് എഫ്സിയുടെ ക്യാപ്റ്റൻ കെ.പ്രശാന്തും കോച്ച് എവർ ഡെമാൾഡെയുമാണ്. കരീം ബംൻചെറിഫയാണ് മലപ്പുറത്തിന്റെ പരിശീലകൻ. ക്യാപ്റ്റൻ അമാധൗ സൊക്കുന.
കാലിക്കറ്റിന് മിന്നും ജയം
കോഴിക്കോട്: സൂപ്പർ ലീഗ് കേരള മത്സരത്തിൽ ഷൂട്ട് ഔട്ടിലൂടെ കാലിക്കറ്റ് എഫ്.സിയ്ക്ക് മിന്നും ജയം. മലപ്പുറം എഫ്.സിയെ 4-3നാണ് തറപറ്റിച്ചത്. മത്സരത്തിൽ തുടക്കം തൊട്ടേ ആക്രമണ ബോളുമായി കളം നിറഞ്ഞ കാലിക്കറ്റ് അവസരങ്ങൾ ഗോളാക്കി മാറ്റിയാണ് വിജയം സ്വന്തമാക്കിയത്. കാലിക്കറ്റിന്റെ മുന്നേറ്റ നിരയിൽ ക്യാപ്റ്റൻ പ്രശാന്ത്, മാക്സിമിലിയാനോ നക്കോളാസ് ഉറുട്ടി, മുഹമ്മദ് റിയാസ്, കാൽവിൻ തോമസ് എന്നിവർ മലപ്പുറത്തിന്റെ ഗോളി മുഹമ്മദ് അർമാസിനെ ഇടക്കിടെ പരീക്ഷിച്ചു കൊണ്ടിരുന്നു. നാൽപത്തിയൊന്നാം മിനിറ്റിൽ മലപ്പുറത്തിന്റെ മിഡ്ഫീൽഡർ മൊറോക്കൻ താരം എൽഫോർസിക്കും നാൽപത്തിമൂന്നാം മിനിറ്റിൽ മുഹമ്മദ് മഹ്ദിയും ഗോളെന്ന് തോന്നുന്ന ഷോട്ടിലൂടെ കാലിക്കറ്റിന്റെ ഗോളി മിർഷാദിനെ പരീക്ഷിച്ചെങ്കിലും കൈയടക്കത്തിൽ മികച്ച സേവുകളാക്കി മാറ്റി. എഴുപത്തിയെട്ടാം മിനിറ്റിൽ കാലിക്കറ്റിന്റെ അർജന്റീന താരം ബോസോ നൽകിയ പാസ് ബ്രസീൽ താരം ലിയനാഡോ ഡേവിഡ് എസ്പിരറ്റോ സാന്റോ ഗോളാക്കിയതോടെ മത്സരം 1-1 സമനിലയിലായി. മധ്യനിരയിൽ കാലിക്കറ്റിന്റെ ഫെഡറക്കോ ബോസ്സോയുടെയും ആൻഡ്രൂസിന്റെയും പ്രകടനം മികവാർന്നു.
കഴിഞ്ഞ മത്സരത്തിൽ ബോസ്സോയുടെ മികച്ച നീക്കമാണ് കാലിക്കറ്റിന്റെ ആക്രമണങ്ങൾക്ക് കരുത്തായത്. ഗോൾവല കാക്കാൻ മിർഷാദും പ്രതിരോധത്തിൽ ലാൽനുന്റ് ലുവാങ്ങ ബാവിറ്റ്ലുങ്, ആൻഡ്രസ് , മനോജ് തുടങ്ങിയ താരങ്ങളും കാലിക്കറ്റിന്റെ കരുത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |