SignIn
Kerala Kaumudi Online
Saturday, 26 September 2026 9.32 PM IST

അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് റാലിക്ക് തുടക്കം

rali
കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കരസേന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ നിന്ന്.

കോഴിക്കോട് : അഗ്‌നിപഥ് സ്‌കീമിന് കീഴിൽ ആദ്യ അഗ്‌നിവീർ റിക്രൂട്ട്‌മെന്റ് റാലിക്ക് ജില്ലയിൽ തുടക്കമായി. ഈസ്റ്റ് ഹിൽ ഗവ.ഫിസിക്കൽ എഡ്യുക്കേഷൻ ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ച റാലിയിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട് എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുന്നത്.

വടക്കൻ കേരളത്തിൽ നിന്നുള്ള 28606 പേരുടെ രജിസ്‌ട്രേഷനിൽ മലപ്പുറം, വയനാട് ജില്ലകളിലെ 1963 ഉദ്യോഗാർത്ഥികളെ ഇന്നലെ വിളിച്ചിരുന്നു. 1276 പേർ പങ്കെടുത്തു. ആദ്യ ദിവസം ഉദ്യോഗാർത്ഥികളുടെ ഫിസിക്കൽ ഫിറ്റ്‌നസ്, ഫിസിക്കൽ മെഷർമെന്റ് എന്നിവയാണ് പരിശോധിച്ചത്. മെഡിക്കൽ പരിശോധനയ്ക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അടുത്ത ദിവസം വിളിക്കും. രണ്ടാം ദിവസമായ ഇന്ന് മലപ്പുറത്തും പാലക്കാട്ടുമുള്ള ഉദ്യോഗാർത്ഥികളാണ് പങ്കെടുക്കുക. ഉദ്യോഗാർത്ഥികൾ അവരുടെ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന തിയതിയും സമയവും അനുസരിച്ച് റിക്രൂട്ട്‌മെന്റ് സ്ഥലത്ത് എത്തിചേരണം. റിക്രൂട്ട്മെന്റ് റാലി പത്തു ദിവസം നീണ്ടുനിൽക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL