SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ഫാർമസിസ്റ്റ്‌സ് ദിനാഘോഷം

phar
ഫാർമസിസ്റ്റ് ദിനാഘോഷം പ്രവീൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഔഷധശാസ്ത്രം മുഖ്യ വിഷയവുമായി പഠിച്ച ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് കെ. പ്രവീൺകുമാർ എം.എൽ.എ പറഞ്ഞു. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ (കെപിപിഎ) അഭിമുഖ്യത്തിൽ നടന്ന ലോക ഫാർമസിസ്റ്റ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർക്കും രോഗിക്കും ഇടയിലെ കണ്ണികളാണ് ഫാർമസിസ്റ്റുകൾ. ഔഷധ ഗവേഷണം, ഔഷധങ്ങളുടെ നിർമ്മാണം,വിതരണം കൗൺസിലിംഗ തുടങ്ങിയ എല്ലാ മേഖലകളിലും വിദഗ്ധരായ ഫാർമസിസ്റ്റുമാർ പൊതുജനാരോഗ്യരംഗത്ത് വലിയ സേവനമാണ് നൽകുന്നതെന്നും പറഞ്ഞു. സ്വാഗതസംഘം ചെയർപേഴ്‌സൺ അരുണദാസ്.സി.കെ അദ്ധ്യക്ഷത വഹിച്ചു. പൊലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലി, അസി. ഡ്രഗ്സ് കൺട്രോളർ ചിത്ര ആർ ദേവി, അസി. കമ്മിഷണർ ഇ. സുനിൽകുമാർ, കെ.പി.സണ്ണി, ഷാജി.എം.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL