വണ്ടൂർ : മമ്പാട് ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ ഹിരോഷിമ–നാഗസാക്കി ദിനാചരണം വിവിധ പരിപാടിളോടെ ആചരിച്ചു. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ സമാധാന പ്രതിജ്ഞ ചൊല്ലി. ഹിരോഷിമയിലെ ബാലിക സദാക്കോ സസാകിയുടെ ഓർമ്മയ്ക്കായി വിദ്യാർത്ഥികൾ പേപ്പർ കൊക്കുകൾ നിർമ്മിച്ചു. തുടർന്ന് സമാധാനത്തിന്റെ പ്രതീകമായ പ്രാവിന്റെ ചിത്രത്തിൽ കൈമുദ്ര പതിപ്പിച്ച് വർണാഭമായ കൂട്ടായ കലാസൃഷ്ടി ഒരുക്കി. യുദ്ധത്തിന്റെ ദുരന്തങ്ങളും സമാധാനത്തിന്റെ പ്രാധാന്യവും കുട്ടികൾക്ക് ലളിതമായി പരിചയപ്പെടുത്തി. പരിപാടികൾക്ക് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ അദ്ധ്യാപകരും ജീവനക്കാരും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |