SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

മന്ത്രിമാർക്ക് നിവേദനം

d
D

വണ്ടൂർ: സംസ്ഥാനപാതകളിലേക്കും ഗ്രാമീണ റോഡുകളിലേക്കും സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ നിന്നും സർക്കാർ ഭൂമിയിൽ നിന്നും അപകടകരമായി ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെയും ശിഖരങ്ങളുടെയും ഭീഷണി അടിയന്തരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി വണ്ടൂർ പഞ്ചായത്ത് കമ്മിറ്റി മുഖ്യമന്ത്രിക്കും പൊതുമരാമത്ത് ,തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. മഴക്കാലത്ത് ഇത്തരം മരങ്ങൾ യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തി അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും ശാസ്ത്രീയമായി മുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL