SignIn
Kerala Kaumudi Online
Sunday, 16 August 2026 2.47 AM IST

ആഘോഷം പൊടിപൊടിക്കാൻ 'അയൽ പൂക്കളെത്തി"

pookkal

തിരൂർ: മലയാളിക്ക് ഓണപ്പൂക്കളമൊരുക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ വിപണിയിലെത്തിത്തുടങ്ങി. കോയമ്പത്തൂർ, ബംഗളൂരു, മൈസൂരു, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് വ്യത്യസ്ത തരത്തിലും നിറങ്ങളിലുമുള്ള ജെമന്തി പൂവ്, ചെണ്ടുമല്ലി പൂവ്, വാടാർമല്ലി, റോസാപൂക്കൾ, അറലി പൂവ്, ചില്ലി റോസ്, സൗക്ക (പച്ച ഇല ), ആസ്ട്ര എന്നിവ എത്തുന്നത്. കേരളത്തിലെ ഓണം വിപണി മുന്നിൽകണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ അന്യസംസ്ഥാനങ്ങൾ കൃഷി ആരംഭിച്ചിരുന്നു.

ഇപ്പോൾ വില കുറവാണെങ്കിലും വിദ്യാലയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഓഫീസുകളിലും നാട്ടിൻപുറങ്ങളിലെ ക്ലബുകളിലും പൂക്കള മത്സരങ്ങളും ഓണാഘോഷവും നടക്കുന്ന സമയമാകുമ്പോഴേക്കും മാറ്റമുണ്ടായേക്കാമെന്ന് വ്യാപാരികൾ പറഞ്ഞു. . ജില്ലയിലെ പല ക്ഷേത്രമുറ്റങ്ങളിലും പറമ്പുകളിലും ജമന്തിപൂക്കൾ കൃഷി ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തകർത്ത് പെയ്ത മഴ ജമന്തി കൃഷി നടത്തിയവർക്ക് തിരിച്ചടിയായി.

പൂക്കളെത്തുന്നത് ലോഡ് കണക്കിന്

മലപ്പുറം ജില്ലയിലേക്ക് ട്രെയിൻ മാർഗം പുലർച്ചെ മൂന്നിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ ലോഡ് കണക്കിന് പൂക്കളാണ് എത്തുന്നത്.

ഗുണ്ടൽപേട്ട, മൈസൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും റോഡ് മാർഗവും ലോഡ് കണക്കിന് പൂക്കൾ എത്താറുണ്ട്.

വിദ്യാലയങ്ങൾ നടത്തുന്ന പൂക്കള മത്സരങ്ങൾക്ക് ആയിരക്കണക്കിന് രൂപയുടെ പൂക്കളാണ് വിൽപ്പന നടക്കാറുള്ളത്

പൂക്കളുടെ വില

ജമന്തി 200-250

വെള്ള ജമന്തി 300 - 350

മഞ്ഞ ജമന്തി 200 - 250

ഡാലിയ വൈറ്റ് - 400 - 500

റെഡ് റോസ് - 500 - 600

അറലി പൂവ് - 300 - 400

വാടാർ മല്ലി - 300 - 400

സൗക്ക (പച്ച ഇല ) 100( കെട്ടിന്)

ചില്ലി റോസ് - 350-400

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL