കൊണ്ടോട്ടി: പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ സ്‌ക്വയർ വഴി വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിപ്ലവത്തിന് തുടക്കമിടാനായെന്ന് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ പറഞ്ഞു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌ക്കരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയായ സ്പ്ലാഷ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ടി.പി.അഷ്റഫലി എം.എൽ.എ അദ്ധ്യക്ഷനായി. പി.വി. ഹസീബ് റഹ്മാൻ രൂപകൽപ്പന ചെയ്ത സ്‌പ്ളാഷ് ലോഗോ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ബി.ആർ.സിയുടെ തനത് പ്രവർത്തനമായ കൈപുസ്തകം എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ.എം.കെ ഷാഹുൽ ഹമീദിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി അബ്ദുറഹ്മാൻ സ്വാഗതം പറഞു. ടി.വി. ഇബ്രാഹിം എം.എൽ.എ, കെ.പി നൗഷാദലി എം.എൽ. എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, കൊണ്ടോട്ടി മുൻസിപ്പൽ ചെയർമാൻ യു.കെ. മമ്മദിശ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി. മുഹമ്മദ്, ആർ.എസ് അമീന കുമാരി, ജസീന ആലുങ്ങൽ, വി.ആരിഫ, പി.സാബിറ, അനിത സുനി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ഫാത്തിമ റോഷ്ന, വിദ്യാ ഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അദ്ധ്യക്ഷ ഫസീല നാസർ,
സെക്രട്ടറി ഐ.പി ഷംലി എന്നിവർ പ്രസംഗിച്ചു. ഡോ. മുസ്തഫ പാലക്കൽ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |