ചാലിശ്ശേരി: ആലിക്കരയിൽ ഓടുമായി എത്തിയ കണ്ടെയ്നർ ലോറി മറിഞ്ഞു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളത്ത് നിന്ന് ആലിക്കരയിലെ സ്വകാര്യ കമ്പനിയിലേക്ക് ഓടുമായി വന്ന കണ്ടെയ്നർ ലോറി റോഡരികിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ സമീപത്തെ ജോസിന്റെ വീടിന്റെ മതിൽ ഒരുഭാഗം പൂർണമായും തകർന്നു. ഒമ്പത് ടൺ ഓട് കണ്ടെയ്നറിൽ ഉണ്ടായിരുന്നു. ഇത് ഇറക്കിയ ശേഷം ക്രെയിൻ എത്തിച്ച് കണ്ടെയ്നർ ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |