SignIn
Kerala Kaumudi Online
Monday, 19 October 2026 2.38 AM IST

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

car

ചാത്തന്നൂർ: ദേശീയപാത 66ൽ ചാത്തന്നൂർ സ്പിന്നിംഗ് മില്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ തിരുവനന്തപുരം പകൽക്കുറി ആയിരവില്ലിയിൽ കിഴക്കുംകര പുത്തൻവീട്ടിൽ മോഹനന്റെ മകൻ ഹരികൃഷ്ണൻ (26), സുഹൃത്ത് പകൽക്കുറി സിബിൻ വിലാസത്തിൽ ബാബുവിന്റെ മകൻ വിപിൻബാബു (26) എന്നിവരാണ് മരിച്ചത്.

ഇന്നലെ പുലർച്ചെ 12.02നാണ് തിരുവനന്തപുരം-കൊല്ലം റൂട്ടിലെ ആറുവരിപ്പാതയിൽ അപകടമുണ്ടായത്. സ്പിന്നിംഗ് മില്ലിന് എതിർവശത്തെ സർവീസ് റോഡിൽനിന്ന് തെറ്റായ ദിശയിൽ ദേശീയപാതയിലേക്ക് പ്രവേശിച്ച ബൈക്ക് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചാത്തന്നൂർ പൊലീസ് ആംബുലൻസിൽ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഹരികൃഷ്ണൻ സംഭവസ്ഥലത്തും വിപിൻബാബു പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു.

ബൈക്ക് പൂർണമായും കാർ ഭാഗികമായും തകർന്നു. പരവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം വാഹനങ്ങൾ റോഡിൽനിന്ന് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA