
പാലക്കാട്: നഗരത്തെ കൂടുതൽ മനോഹരവും ശുചിത്വമുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗന്ദര്യവൽക്കരണ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന പൊതുയിടങ്ങളും സർക്കാർ കെട്ടിടങ്ങളുടെ ചുമരുകളും ആകർഷകമായ ചുമർചിത്രങ്ങളാൽ സമ്പന്നമാവുകയാണ്. ശുചിത്വ സന്ദേശങ്ങളും കേരളത്തിന്റെ തനത് സംസ്‌കാരവും വിളിച്ചോതുന്ന ചിത്രങ്ങളാണ് ചുമരുകളിൽ ഇടംപിടിക്കുന്നത്. പൊതുസ്ഥലങ്ങൾ മാലിന്യമുക്തമായി നിലനിർത്താനും നഗരത്തിന് പുതിയൊരു ദൃശ്യഭംഗി നൽകാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
കൂടാതെ 41-ാം വാർഡിലെ അങ്കണവാടിക്ക് സമീപം, നെല്ലിശ്ശേരി പൊതുക്കിണർ, കർണ്ണകിയമ്മൻ കോവിലിന് സമീപം, പട്ടിത്തറ ഡോർമിറ്ററി, മാതാകോവിൽ പൊതുക്കിണർ, കല്ലിക്കാട് സ്‌കൂൾ പൊതുക്കിണർ, കൈകുത്തുപറമ്പ് പൊതുക്കിണർ, തിരുനെല്ലായി ഗ്രാമത്തിലെ പൊതുക്കിണർ, കടമ്പുഴ ഗ്രീൻ സ്‌പേസ്, മേലാമുറി മാർക്കറ്റിലെ ഹെൽത്ത് ഡിവിഷൻ 3 ഓഫീസിന് സമീപമുള്ള രണ്ടാമത്തെ സ്ഥലം, ഹെൽത്ത് ഡിവിഷൻ ഓഫീസ് 2 മതിൽ തുടങ്ങിയ ഇടങ്ങളിലും സൗന്ദര്യവൽക്കരണ പ്രവൃത്തികൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്.
ആദ്യഘട്ടം 21 കേന്ദ്രങ്ങളിൽ
നഗരത്തിലെ പ്രധാനപ്പെട്ട 21 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സിവിൽ സ്റ്റേഷൻ, ജില്ലാ പഞ്ചായത്ത്, ടൗൺ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, വിക്ടോറിയ കോളേജ് മതിൽ, മുൻസിപ്പൽ ഓഫീസ്, മോയൻസ് ഗേൾസ് എച്ച്.എസ്.എസ്, മോയൻസ് എൽ.പി.സ്‌കൂൾ, ചുണ്ണാമ്പുതറ പാലം, മേലാമുറി മാർക്കറ്റ് എന്നിവടങ്ങളിലെ ചുമരുകൾ ഇതിനോടകം തന്നെ ചിത്രങ്ങളാൽ മനോഹരമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |