SignIn
Kerala Kaumudi Online
Friday, 07 August 2026 5.22 AM IST

ഓട്ടോറിക്ഷ മറിഞ്ഞു

auto
പാലക്കയം പായിപ്പുല്ല് ഭാഗത്ത് റിസർവോയറിലേക്ക് വീണ ഓട്ടോറിക്ഷ.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിലേക്ക് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ സ്വദേശികളായ രവീന്ദ്രൻ (43), സാജൻ(43), വാസുണ്ണി(48) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30ന് പാലക്കയം പായിപ്പുല്ല് പത്തായകല്ല് ഭാഗത്താണ് സംഭവം. ഇറക്കത്തിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ഡാമിന്റെ വൃഷ്ടിപ്രദേശത്തേക്ക് മറിയുകയായിരുന്നു. ഇവിടം ആഴമില്ലാത്ത ഭാഗമായതിനാൽ വലിയ അപകടം ഒഴിവായി. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL