പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറയിലാണ് സംഭവം. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ളിയാരുടെ മകൾ ഫാത്തിമ സഹറ (അഞ്ച്), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ പരിസരത്തായി കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീടിന് ഏകദേശം 50 മീറ്റർ അകലെയുള്ള കുളത്തിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ ഇരുവരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമ സഹറ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്ന ഹനാൻ ഇന്ന് രാവിലെയാണ് മരിച്ചത്.
Two related children, five-year-old Fathima Zahra and two-and-a-half-year-old Mohammed Hanan, died after falling into a pond near their home in Thiruvegappura, Pattambi, Palakkad. They went missing while playing near the house and were later found in the pond about 50 metres away. Zahra died at the scene, while Hanan succumbed to his injuries in hospital the following morning.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |