SignIn
Kerala Kaumudi Online
Friday, 07 August 2026 5.22 AM IST

വാഹനം നൽകി

vahanam
ഹരിതകർമ്മസേനയ്ക്കുള്ള പുതിയ വാഹനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഹരിതകർമ്മസേനാ അംഗങ്ങൾക്ക് കൈമാറുന്നു.

എലപ്പുള്ളി: എലപ്പുള്ളിയെ മാലിന്യമുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയുടെ ഭാഗമായി പഞ്ചായത്ത്, ഹരിത കർമ്മസേനക്ക് വാഹനം വാങ്ങി നൽകി. നേരത്തെ ഉണ്ടായിരുന്ന വാഹനം ഉപയോഗയോഗ്യമല്ലാതായ ശേഷം വാഹനം വാടകയ്ക്ക് എടുത്താണ് പ്രവർത്തനം നടത്തിയിരുന്നത്. വാടക ഇനത്തിൽ നല്ലൊരു തുക ചെലവാകുകയും സമയത്തിന് വാഹനം കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യമായിരുന്നു. ഈ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് പഞ്ചായത്ത് പുതിയ വാഹനം വാങ്ങി നൽകിയത്. ഹരിതകർമസേനയ്ക്കുള്ള പുതിയ വാഹനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഹരിതകർമ്മസേനാ അംഗങ്ങൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് ജി.ഗ്രീണ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ദേവദാസ്, സെക്രട്ടറി എസ്.എൽ.സുമ, അസിസ്റ്റന്റ് സെക്രട്ടറി ജി.സുധ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PANCHAYATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL