SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.21 AM IST

എസ്‌എഫ്ഐ  പ്രവർത്തകരെ  മദ്യലഹരിയിൽ  മർദ്ദിച്ചെന്ന  ആരോപണം, പൊലീസ് ഉദ്യോഗസ്ഥന്  സസ്‌പെൻഷൻ

police
പ്രതീകാത്മക ചിത്രം

പാലക്കാട്: എസ്‌എഫ്ഐ പ്രവർത്തകരെ മദ്യലഹരിയിൽ മർദ്ദിച്ചെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് എആർ ക്യാമ്പിലെ സിപിഒ ഷഫാദിനെതിരെയാണ് നടപടി. പാലക്കാട് ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം നൽകിയത്.

കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. വൈകിട്ട് ടൗൺ റെയിൽവേ സ്റ്റേഷനിലേയ്ക്ക് എസ്എഫ്‌ഐ മാർച്ച് നടത്തിയിരുന്നു. ടൗൺ സ്റ്റേഷൻ വളപ്പിലേയ്ക്ക് കടക്കാനും ഇവർ ശ്രമിച്ചു. ഇതിനിടെ പൊലീസുമായി സംഘർഷമുണ്ടാവുകയായിരുന്നു. ഇതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്നും ഇടിവള ഉപയോഗിച്ച് മർദ്ദിച്ചുവെന്നും വിദ്യാർത്ഥികൾ ആരോപണമുന്നയിച്ചു. സംഭവസ്ഥലത്തുതന്നെ ആരോപണമുയർന്നതോടെ മറ്റ് പൊലീസുകാർ ഷഫാദിനെ മറ്റൊരു വാഹനത്തിൽ കയറ്റി അവിടെനിന്ന് മാറ്റി. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ പാലക്കാട് ടൗൺ നോർത്ത് പൊലീസിലും എസ്‌പിക്കും പരാതി നൽകുകയായിരുന്നു. ഷഫാദിന്റെ രക്തപരിശോധനാ റിപ്പോർട്ട് ഇന്ന് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

English Summary

A Palakkad police officer, CPO Shaffad, has been suspended over allegations of assaulting SFI workers while intoxicated. The incident occurred last Sunday during an SFI march near the Town Railway Station, with students claiming he used a knuckle duster. The Palakkad District Police Chief ordered the action today, following the release of Shaffad's blood test report.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE OFFICER SUSPENDED, PALAKKAD CPO, CPO SHAFAD, SFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA