തിരുവനന്തപുരം: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് കെ കെ ശൈലജ. സുരേഷ് ബാബു സ്വയം രാജിവച്ചതാണെന്നും ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'സുരേഷ് ബാബു സ്വയം രാജിവച്ചതാണ്. അല്ലാതെ മറ്റൊന്നുമല്ല. പാർട്ടിക്കോ തനിക്കോ പരാതി കിട്ടിയിട്ടില്ല. പാർട്ടിയിൽ പെൺകുട്ടികൾക്ക് സംരക്ഷണമുണ്ട്. പരാതി പൂഴ്ത്തിവയ്ക്കുന്നത് സിപിഎം രീതിയല്ല'- ശൈലജ വ്യക്തമാക്കി.
സിപിഎം അഭിഭാഷക സംഘടനാ ഭാരവാഹിയായ യുവതിയുടെ ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്നാണ് ഇ എൻ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. സുരേഷ് ബാബുവിനെതിരായ പരാതി ഡിജിപി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ നൽകിയ പരാതിയാണ് അന്വേഷണത്തിനും തുടർ നിയമനടപടികൾക്കുമായി കൈമാറിയത്. ഈ വിവരം ഡിജിപിയുടെ ഓഫീസിൽ നിന്ന് പരാതിക്കാരനെ അറിയിച്ചു.
യുവതിയുടെ ആരോപണത്തിൽ സുരേഷ് ബാബുവിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. പരാതി മറച്ചുവച്ചെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ചിറ്റൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബു പങ്കെടുത്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷം ആദ്യമായാണ് സുരേഷ് ബാബു പാർട്ടി വേദിയിലെത്തുന്നത്. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് മാറ്റിനിറുത്തിയേക്കുമെന്നും സൂചനയുണ്ടായിരുന്നു.
Senior CPM leader K K Shailaja said that no complaint had been received against former Palakkad district secretary E N Suresh Babu and that he resigned voluntarily. Her remarks came amid allegations of sexual harassment raised by a woman associated with the CPM lawyers’ organisation. A complaint seeking a police investigation has been forwarded to the Palakkad district police.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |