പട്ടാമ്പി: ഓണ നാളുകളെ നാടിന്റെ വലിയ ആഘോഷമാക്കി മാറ്റുന്നതിനായി പട്ടാമ്പി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി എക്സിബിഷൻ, ഫുഡ് ഫെസ്റ്റ്, സംഗീതനിശ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ കോർത്തിണക്കി ഇത്തവണ പട്ടാമ്പിയിൽ ഓണാഘോഷം സംഘടിപ്പിക്കും. ആഗസ്റ്റ് 21 മുതൽ 27 വരെ മേലെ പട്ടാമ്പി നക്ഷത്ര റീജൻസിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. പൊതുജനങ്ങൾക്ക് എല്ലാ പരിപാടികളും പൂർണ്ണമായും സൗജന്യമായി വീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |