
കടമ്പഴിപ്പുറം: പുലാപ്പറ്റ ലക്ഷ്മി നാരായണ സരസ്വതി വിദ്യാമന്ദിരത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചിയും സർഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ശാസ്ത്ര മാതൃകകളും പരീക്ഷണങ്ങളും പ്രദർശിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂതന ആശയങ്ങളും ശാസ്ത്രപരീക്ഷണങ്ങളും ഉൾപ്പെട്ട വിവിധ മോഡലുകൾ മേളയുടെ ശ്രദ്ധയാകർഷിച്ചു. ശാസ്ത്ര മേളയുടെ ഉദ്ഘാടനം റിട്ട.അദ്ധ്യാപിക എം.പ്രേമ നിർവഹിച്ചു. വിദ്യാലയ സമിതി പ്രസിഡന്റ് എം.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ.രമേശ്, പ്രധാനാദ്ധ്യാപിക എം.ദേവി പ്രിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |