മുണ്ടൂർ: യുവക്ഷേത്ര കോളേജും ചെർപ്ലശ്ശേരി ശബരി സെൻട്രൽ സ്‌കൂളും ചേർന്ന് നോളജ് എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച അദ്ധ്യാപക ദിനാചരണവും ക്യാമ്പസ് വിസിറ്റും വൈസ് പ്രിൻസിപ്പൽ റവ. ജോസഫ് ഓലിക്കൽ കൂനൽ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക പ്രവീണ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. എം.എസ്.കീർത്തി, വിദ്യാർത്ഥിനി ഷഫ്ന എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന അദ്ധ്യാപകദിന സെമിനാറിൽ റവ. ജോസഫ് ഓലിക്കൽ കൂനൽ, ഡയറക്ടർ റവ. മാത്യൂ ജോർജ്ജ് വാഴയിൽ , ക്രിസ്റ്റോ സോമി എന്നിവർ ക്ലാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |