SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കുടിവെള്ള പൈപ്പ് പൊട്ടി

water
നല്ലേപ്പിള്ളി നരി ചിറയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.

ചിറ്റൂർ: കുന്നംകാട്ടുപതി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി നല്ലേപ്പിള്ളി നരിച്ചിറയിൽ കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നു. എരിശ്ശേരി, കമ്പിളിച്ചുങ്കം ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന മെയിൻ പൈപ്പാണ് പൊട്ടിയത്. പൈപ്പ് തകർന്ന് ദിവസങ്ങളായി വെള്ളം പഴായി പോകുമ്പോഴും പദ്ധതി അധികൃതർ സ്ഥലത്തെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വലിയ തോതിൽ വെള്ളം പാഴാകുന്നതിനാൽ പ്രദേശത്തെ നിരവധി വീടുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. പ്രധാനമായും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങളാണ് മേഖലയിലുള്ളത്. പൈപ്പ് തകരാർ അടിയന്തരമായി പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL