പാലക്കാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സൗത്ത് മണ്ഡലം കമ്മിറ്റി അദ്ധ്യാപക ദിനാചരണത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എൻ.കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന കമ്മിറ്റിയംഗം പുത്തൂർ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം പി.ഡി.സുവർണ്ണൻ, ജില്ലാ സെക്രട്ടറി കെ.എം.എം.റഷീദ്, ജമീല റഷീദ്, എം.കെ.ഇന്ദിര, ആർ.ഗോപാലകൃഷ്ണൻ, എച്ച്.മുഹമ്മദ് മുബാറക്ക്, ഗോപാലകൃഷ്ണൻ കുന്നത്തൂർ മേട്, എം.മജീദ്, ജോർജ് മോഹൻദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |