മണ്ണാർക്കാട്: ദേശീയ ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി തെങ്കര ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കായി സ്‌പെഷ്യാലിറ്റി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീന ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.എം.ദിനേശൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഗിരീഷ് ഗുപ്ത, പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സെറീന ഫിറോസ്, അസിസ്റ്റന്റ് സെക്രട്ടറി ഗീത, മെഡിക്കൽ ഓഫീസർമാരായ ശ്രീലക്ഷ്മി, നിത, ശ്രീലത, ഹെൽത്ത് ഇൻസ്‌പെക്ടർ റീബ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |